ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്നും താഴെ വീണു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചാവട്ട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ മരിച്ചു


മേപ്പയ്യൂര്‍: ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചാവട്ട് സ്വദേശി മരിച്ചു. ചാവട്ട് ചാത്തോത്ത് രമേശന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലാവില്‍ നിന്നും വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

മക്കള്‍: അനിഷ്മ, അമല്‍നാഥ്.

സഹോദരങ്ങള്‍: ശിവദാസന്‍, ഹര്‍ഷന്‍. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

Summary: A middle-aged man from Chavatt, who was undergoing treatment for serious head injuries after falling from a tree while picking jackfruit, has died.