അന്യമായ തൊഴില്‍ നികുതി വര്‍ധനവ് പിന്‍വലിക്കുക; പ്രതിഷേധവുമായി കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. അന്യായമായ തൊഴില്‍ നികുതി വര്‍ധന പിന്‍വലിക്കുക, തെരുവുകച്ചവടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്‌.

Advertisement

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ നിയാസ് കെ.കെ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.എം രാജീവൻ സ്വാഗതം പറഞ്ഞു.

Advertisement

മനാഫ് കപ്പാട് (ജില്ലാ വൈസ് പ്രസിഡന്റ്), മണിയോത്ത് മൂസ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്) ഗോപാലകൃഷ്ണൻ (ടെക്സ്റ്റൈൽസ് അസോസിയേഷൻ പ്രസിഡന്റ്), അമേത്ത് കുഞ്ഞമ്മദ് (മർച്ചന്റ് അസോസിയേഷൻ), ഫറൂക്ക് കെ.കെ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ജനറൽ സെക്രട്ടറി), എം.ശ്രീധരൻ ( (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യൂണിറ്റ് ജനറൽ സെക്രട്ടറി), ഷീബ ശിവാനന്ദൻ (വനിത ജില്ലാ വൈസ് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി രാജേഷ് നന്ദി പറഞ്ഞു.

Advertisement

Description: A march was organized to Koyilandy Municipal Office