നടുവണ്ണൂരില്‍ തോട്ടില്‍ കണ്ടെത്തിയത് പുരുഷ മൃതദേഹം; പ്രദേശവാസികള്‍ മൃതദേഹം കണ്ടത് തോട്ടിലൂടെ ഒഴുകിവരുന്ന നിലയില്‍


നടുവണ്ണൂര്‍: നടുവണ്ണൂര്‍ തോട്ടുമൂലയില്‍ കണ്ടെത്തിയത് പുരുഷ മൃതദേഹം. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തോട്ടുമൂലയ്ക്ക് സമീപമുള്ള തോട്ടിലൂടെ ഒഴുകിപോവുകയായിരുന്ന മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്.

മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് ലഭിക്കുന്നവിവരം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പേരാമ്പ്ര പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. പേരാമ്പ്ര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിവരികയാണ്.