പയ്യോളിയില്‍ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ദേശീയപാത മതിലില്‍ ഇടിച്ച് അപകടം
പയ്യോളി: പയ്യോളിയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി മതിലില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11.30 തോടെ ദേശീയപാതയില്‍ സര്‍വ്വീസ് റോഡിലാണ് സംഭവം. ദേശീയപാതാ മതിലില്‍ ഇടിച്ച ലോറി സമീപത്തെ വശത്തെ മണ്ണില്‍ താഴ്ന്നുപോവുകയായിരുന്നു.
മഹാരാഷ്ട്രയിലേയ്ക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് പയ്യോളി രണ്ടാംഗേറ്റിന് സമീപം സര്‍വ്വീസ് റോഡില്‍ അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്നില്‍ അശ്രദ്ധമായി പോവുകയായിരുന്ന ബൈക്കിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.