മരവുമായെത്തിയ ലോറി മറിഞ്ഞ് അപകടം; നന്തിയില്‍ ഗതാഗതക്കുരുക്ക്- വീഡിയോ കാണാം


നന്തി ബസാര്‍: മരവുമായെത്തിയ ലോറി മറിഞ്ഞ് അപകടം. നന്തി ബൈപ്പാസ് റോഡ് ആരംഭിക്കുന്നതിന് സമീപത്തായി ഇന്ന് രാത്രിയാണ് അപകടം നടന്നത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അലപസമയം ഗതാഗതം തടസപ്പെട്ടു. ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.