‘വിഷന്‍ 360’; ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള കേബിള്‍ ടി.വി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന ക്യാമ്പിന് വേദിയായി കാപ്പാട്


കാപ്പാട്: ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള കേബിള്‍ ടി.വി പ്രവര്‍ത്തകര്‍ക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കാപ്പാട് റിനായ് ബീച്ച് റിസോട്ടില്‍ സി.ഒ.എ വിഷന്‍ 360 എന്ന പേരില്‍ നടന്ന ക്യാമ്പ് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജ് മോഹന്‍ മാമ്പ്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ലാ പ്രസിഡണ്ട് കെ.പി സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. കെ.സി.സി.എല്‍.ആന്റ് കെ.വി.ബി.എല്‍. ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ സംഘടന വിശദീകരണം നടത്തി.

സുഭാഷ് ബാബു ഓര്‍ഗനൈസേഷന്‍ ക്ലസ്റ്റര്‍ ലീഡര്‍ഷിപ്പ് മാനേജ്മെന്റ് ക്ലാസ്സ് നയിച്ചു. ജി.എസ്.ടി ആന്റ് ഫിനാഷ്യല്‍ കണ്‍ട്രോള്‍ ക്ലാസ്സ് സി.എം.എ ഷബീര്‍അലി ടി.പി, ബിസിനസ്സ് മാനേജ്മെന്റ് ക്ലാസ്സ് സുഭാഷ് ബാബുവും നയിച്ചു. സിഡ്കോ വൈസ് പ്രസിഡണ്ട് എം. മന്‍സൂര്‍, സംസ്ഥാന സമിതിയംഗം അഫ്സല്‍ പി.പി, കേരള വിഷന്‍ ന്യൂസ് ഡയറക്ടര്‍ നിസാര്‍ ബാബു എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ. ഉണ്ണികൃഷന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ജയദേവ് കെ.എസ്. നന്ദിയും പറഞ്ഞു.