എ.കണാരന്റെ ഓര്‍മകളില്‍ പയ്യോളി; കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളില്‍ ശുചീകരണം


പയ്യോളി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന എ.കണാരന്റെ ഇരുപതാമത് ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പയ്യോളി ഏരിയയിലെ വിവിധ നഗറുകളിൽ കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. കെ.എസ്.കെ.ടി.യു മൂടാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊവിലൂർ കുന്ന് നഗർ ഹെൽത്ത് സെൻ്റർ ശുചീകരണം നടത്തി. ജില്ലാ ട്രഷറർ കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡൻ്റ് ഒ.രഘുനാഥ് അധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ്  സി.കെ ശ്രീകുമാർ, ഏരിയ കമ്മിറ്റി അംഗം എം.പി അഖില,  കെ.സത്യൻ  എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി കെ.ശ്രീനിവാസൻ  സ്വാഗതം പറഞ്ഞു.

പയ്യോളി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമംഗലം നഗർ ശുചീകരിച്ചു. ഏരിയ സെക്രട്ടറി എൻ.സി മുസ്തഫ ഉദ്ഘാടനം ചെയ്തു. എൻ.ടി രാജൻ അധ്യക്ഷത വഹിച്ചു. കെ വിനീത, കെ.പി രോഹിണി എന്നിവർ സംസാരിച്ചു.മേഖല സെക്രട്ടറി എം.പി ബാബു സ്വാഗതം പറഞ്ഞു.

തുറയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആക്കൂൽവയൽ നഗർ ശുചീകരിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.എം രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എൻ.കെ കുമാരൻ അധ്യക്ഷത വഹിച്ചു. രൂപേഷ് സ്വാഗതം പറഞ്ഞു. ഏരിയയിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും ദിനാചരണത്തി ൻ്റെ ഭാഗമായി പതാക ഉയർത്തി.

Description: A. Kanaran's death anniversary; consecration under the leadership of KSKTU