വിവാഹ മോചനത്തിന് കേസുകൊടുത്തതിന് കണ്ണാടിപ്പൊയില്‍ സ്വദേശിനിനിയായ യുവതിയെ വീട്ടിലെത്തി മര്‍ദിച്ചു; ഭർത്താവ് അറസ്റ്റില്‍


Advertisement

ബാലുശ്ശേരി: വിവാഹമോചനത്തിന് കേസ് കൊടുത്തതിനെത്തുടര്‍ന്ന് ഭാര്യയെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. നടുവണ്ണൂര്‍ പരപ്പില്‍ റയീസാണ് (35) അറസ്റ്റിലായത്.

Advertisement

കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതി വിവാഹമോചനക്കേസ് കൊടുത്തെങ്കിലും റയീസ് തയ്യാറാവാത്തതിനെത്തുടര്‍ന്ന് കേസില്‍ വിധിയായിരുന്നില്ല. വീട്ടില്‍ കയറരുതെന്ന സംരക്ഷണ ഉത്തരവ് ലംഘിച്ച് റയീസ് വീട്ടിലെത്തി അക്രമം കാണിക്കാറുണ്ടെന്നും ഒരുമാസംമുമ്പ് കോടതിയില്‍വെച്ച് യുവതിയെ ആക്രമിച്ചതായും പോലീസ് പറഞ്ഞു.

Advertisement

വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയ റയീസ് യുവതിയെ ഭീകരമായി മര്‍ദിക്കുന്നതുകണ്ട് സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെത്തി രക്ഷിക്കുകയായിരുന്നു. ഇതിനിടെയില്‍ ഇയാള്‍ തൊഴിലാളികളെയും അക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് പോലീസെത്തി റിയീസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement

ഇന്ന് തൊഴിലുറപ്പു തൊഴിലാളികളുടെ കൂടെ മൊഴിയെടുത്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

summary: a husband who tried to attack his wife at home after filing a case for divorce was arrested