‘വെള്ളം കോരി ഞാന്‍ അകത്തേയ്ക്ക് പോയതാ.. പിന്നെ വലിയൊരച്ച കേട്ട് നോക്കിയപ്പോ കിണര്‍ താഴ്ന്നതാ കാണുന്നേ..’; അരങ്ങാടത്ത് വീട്ട്മുറ്റത്തെ കിണര്‍ താഴ്ന്ന സംഭവത്തില്‍ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


Advertisement

കൊയിലാണ്ടി: അരങ്ങാടത്ത് വീട്ട്മുറ്റത്തെ കിണര്‍ താഴ്ന്ന സംഭവത്തില്‍ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. അപ്പൂസ് കോര്‍ണറില്‍ മാവള്ളിപ്പുറത്തൂട്ട് നാരായണന്റെ ഭാര്യ വെള്ളം കോരി തിരിച്ച് വീടിനകത്തേയ്ക്ക് പോവുമ്പോഴായിരുന്നു വലിയ ശബ്ദത്തോടെ കിണര്‍ താഴ്ന്നു പോയത്.

Advertisement

മിനുട്ടുകളുടെ വ്യത്യാസത്തിലാണ് വീട്ടമ്മ രക്ഷപ്പെട്ടത്. പത്തുമീറ്ററോളം ആഴമുള്ള കിണറാണ് ഇടിഞ്ഞത്. കിണറിന്റെ ആള്‍മറയും രണ്ട് മൂന്ന് പടവുമൊഴികെ ബാക്കിയെല്ലാം മണ്ണിനടിയിലാണ്. നന്നായി വെള്ളമുണ്ടായിരുന്ന കിണറില്‍ നിലവില്‍ വെള്ളം പോലും കാണാത്ത സ്ഥിതിയാണ്.

Advertisement

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ ആശങ്കയിലാണ് വീട്ടുകാര്‍. വേനലിലും നന്നായി വെള്ളം ലഭിക്കുന്ന കിണറായിരുന്നെന്നും ഇതുവരെയും വറ്റിയിട്ടില്ലന്നും വീട്ടുകാര്‍ പറയുന്നു. ആള്‍മറയ്ക്ക് സമീപമുള്ള മണ്ണ് ചെറിയതോതില്‍ ഇടിയുന്നത് വീട്ടുകാരില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.

Advertisement

കിണര്‍ വീടിനോട് ചേര്‍ന്നായതിനാലും സമീപത്തായി ബാത്‌റൂമുകളും സ്ഥിതി ചെയ്യുന്നുണ്ട്. നിലവില്‍ വീട്ടുകാര്‍ക്ക് കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും സമീപ വീടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്തി പരിശോധിച്ചിട്ടുണ്ട്. കിണര്‍ ഇടിച്ചിലിന് കാരണം കണ്ടെത്തണമെന്നാണ് വീട്ടുകാരുടെ ആവശ്യം.

SUMMARY: A housewife narrowly escaped with her life when a well in her backyard collapsed in Arangadam.