ഡി.വൈ.എഫ്.ഐ ഒരുക്കുന്ന സ്‌നേഹവീടുകളുടെ നിര്‍മ്മാണത്തിനായി സ്വര്‍ണ്ണ മോതിരം നല്‍കി വെങ്ങളം സ്വദേശിയായ വീട്ടമ്മ
ചേമഞ്ചേരി: സ്‌നേഹവീട് നിര്‍മ്മാണത്തിനായി തന്റെ സ്വര്‍ണ്ണമോതിരം നല്‍കി വീട്ടമ്മ. വെങ്ങളം നാലുകണ്ടത്തില്‍ ബഷീറിന്റെ ഭാര്യ റംലയാണ് ഡി.വൈ.എഫ്.ഐ നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹവീടുകളുടെ നിര്‍മ്മാണ ചെലവിലേയ്ക്കാണ് സംഭാവന നല്‍കിയത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്.ജി ലിജീഷ് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി ബബീഷ്, കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ് വെങ്ങളം മേഖലാ സെക്രട്ടറി അജ്‌നഫ് കാച്ചിയില്‍, വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു, സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.വി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.