പുലര്‍ച്ചെ അജ്ഞാതരുടെ ആക്രമണം; പെരുവട്ടൂരില്‍ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോ തീവെച്ച് നശിപ്പിച്ചു


Advertisement

കൊയിലാണ്ടി: പെരുവട്ടൂരില്‍ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. പെരുവട്ടൂര്‍ നടേരി റോഡില്‍ കരിവീട്ടില്‍ ‘പുണ്യശ്രീ കുഞ്ഞിക്കണാരന്റെ ഉടമസ്ഥതയിലുള്ള K1 56 7. 3324 നമ്പര്‍ ഗുഡ്സ് ഓട്ടോയാണ് കത്തിച്ചത്.

Advertisement

ഗുഡ്‌സ് ഓട്ടോയുടെ ചില്ല് പൊട്ടുന്ന ശബ്ദം കേട്ട് കുഞ്ഞിക്കണാരന്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും തീപിടിച്ചിരുന്നു. സംഭവത്തില്‍ ഗുഡ്‌സ് ഓട്ടോ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടോറിക്ഷയില്‍ പടര്‍ന്ന തീ അണച്ചതിനാല്‍ പൂര്‍ണമായും കത്തി നശിച്ചട്ടില്ല.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ വീട്ടുകാര്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

Advertisement
Advertisement