ഷൂഗര്‍, കൊളസ്‌ട്രോള്‍, പ്രഷര്‍ തുടങ്ങി നിരവധി പരിശോധനകള്‍; മേപ്പയ്യൂര്‍ താജുല്‍ ഉലമ സുന്നി സെന്റര്‍ എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ഒന്നാം വാര്‍ഷികാഘോഷഭാഗമായി സൗജന്യമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി


മേപ്പയ്യൂര്‍: താജുല്‍ ഉലമ സുന്നി സെന്റര്‍ എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുരുടി മുക്ക് സിന്‍കോ മെഡിക്കല്‍ സെന്ററിന്റെ സഹരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.


നെടുംപൊയിലില്‍ വെച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നൂറിലധികം രോഗികളെ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തി. പല മരുന്നുകളും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.ഷുഗര്‍ കൊളസ്ട്രോള്‍ ബ്ലഡ് പ്രഷര്‍ തുടങ്ങിയ പരിശോധനകളാണ് നടത്തിയത്.

മെഡിക്കല്‍ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ സി.പി അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത് പ്രസിഡന്റ് അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സുഹൈര്‍ സഖാഫി, കെ.ടി.കെ പ്രഭാകരന്‍, ഹമീദ് നീലമ്പത്ത്, ഡോക്ടര്‍ ജിഷ്ണു, അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.ജാസിം എം.ഇ സ്വാഗതവുംഹാഫിള് ഷാഫി ഉലൂമി നന്ദിയും പറഞ്ഞു.