ഒഴുക്കിൽപ്പെട്ട വല എടുക്കാനായി കടലിൽ ഇറങ്ങി; കാപ്പാട് മത്സ്യത്തൊഴിലാളി ചുഴിയിൽപ്പെട്ടു


കാപ്പാട്: മത്സ്യബന്ധനത്തിനിടെ കാപ്പാട് ബിച്ചിൽ ഒഴുക്കിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. കാപ്പാട് സ്വദേശിയായ സൈനുദ്ധീനെയാണ് സാഹസികമായി രക്ഷിച്ചത്. കാപ്പാട് ബ്ലു ഫ്ലാഗ് ബീച്ചിലെ ലൈഫ് ഗാർഡ് ഷിജിൽ തുവ്വപ്പാറയാണ് സൈനുദ്ധീനെ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

പുലിമൂട്ടിന് സമീപത്ത് മീൻ പിടിക്കാനായി വലവിരിച്ചതായിരുന്നു സെെനുദ്ധിൻ. എന്നാൽ വല ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഉടനെ സെെനുദ്ധീനും കടലിലേക്ക് ഇറങ്ങി. പക്ഷേ ഒഴുക്കിൽ ചുഴിയിൽ അകപ്പെടുകയായിരുന്നു.

വെള്ളത്തിനൊപ്പം ഒഴുകിപ്പോവുകയായിരുന്ന സെെനുദ്ധിനെ ലൈഫ് ഗാർഡ് ഷിജിൽ എത്തിയാണ് രക്ഷപ്പെടുത്തിയത്. അപകടം ശ്രദ്ധയിൽപ്പെട്ടയുടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷിജിൽ റെസ്ക്യൂ ബോട്ടിലെത്തി സെെനുദ്ധീനെ രക്ഷപ്പെടുത്തുകയായിരുന്നു.

പഞ്ച് ചെയ്യാനെത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളി അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതെന്നും ഉടനെ അദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള കാര്യങ്ങളാണ് ചെയ്തതെന്നും ഷിജിൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സെെനുദ്ധീൻ നീന്തിരക്ഷപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ചുഴിയിൽ നിന്ന് കയറാൻ സാധിച്ചിരുന്നു. സുരക്ഷാ ഉപകരങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തെ രക്ഷിച്ച് കരയിലെത്തിച്ചതെന്നും ഷിജിൽ പറഞ്ഞു. നാല് വർഷക്കാലമായി കാപ്പാട് ലെെഫ് ​ഗാർഡായി ജോലി ചെയ്യുകയാണ് ഷിജിൽ.

കാപ്പാട് ബ്ലു ഫ്ലാഗ് ബീച്ചിലെ ലൈഫ് ഗാർഡ് ഷിജിൽ തുവ്വപ്പാറ