അരിക്കുളം തറമ്മലങ്ങാടിക്ക് സമീപം മദ്യപിച്ചെത്തി യുവാവിന്റെ പരാക്രമണം; സാധനങ്ങൾ വലിച്ചെറിഞ്ഞു, കട അടിച്ചു തകർത്തു


നടുവണ്ണൂർ: മദ്യപിച്ചെത്തിയ യുവാവ് കട അടിച്ചു തകർത്തതായി പരാതി. നടുവണ്ണൂർ – മേപ്പയ്യൂർ റോഡിൽ പുതിയെടുത്ത് കുനിക്ക് സമീപം ബഷീറിന്റെ കടയാണ് തകർത്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ഓടെയാണ് സംഭവം.

കടയിലെ സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും ഭരണികൾ എറിഞ്ഞു തകർക്കുകയും ചെയ്തു. കൂടാതെ കടയിലെ ഫർണീച്ചറുകൾ പൂർണ്ണമായും നശിപ്പിച്ചിട്ടുണ്ട്. ഒച്ചകേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടിച്ച് മാറ്റിയത്.

കടയ്ക്ക് സമീപത്തേക്ക് ഒരാൾ എത്തിയത് കണ്ടാണ് അങ്ങോട്ടേക്ക് പോയത്, എന്നാൽ സാധനങ്ങൾ വലിച്ചെറിയുന്നതാണ് എത്തിയപ്പോൾ കാണുന്നതെന്ന് ബഷീറിന്റെ ഭാര്യ സെെനബ എലത്താരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സാധനങ്ങൾ നശിപ്പിച്ചതോടൊപ്പം അയാൾ അസഭ്യം പറയുകയും ചെയ്തിരുന്നു. ആക്രമണ സമയത്ത് താൻ മാത്രമാണ് കടയിൽ ഉണ്ടായിരുന്നതെന്നും സെെനബ പറഞ്ഞു.

Summary: A drunken youth was attacked a shop in Tharammalangadi near Arikulam