പല്ല് കാക്കാം പൊന്ന്‌ പോലെ; കൊയിലാണ്ടി ഗവണ്മെന്റ് മാപ്പിള എൽ.പി സ്കൂളിൽ ദന്ത സംരക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: കുട്ടികളിലെ ദന്ത രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ അവബോധവുമായി നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാം. ഗവണ്മെന്റ് മാപ്പിള എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള ദന്ത സംരക്ഷണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ എ അസീസ് ഉദ്ഘാടനം നിർവഹിച്ചു.

താലൂക്ക് ആശുപത്രിയിലെ ദന്തരോഗ വിഭാഗം മേധാവി ഡോ. സുനിൽ കുമാർ നേതൃത്വം നൽകി. ഡോ.ഷംലത്ത്, ആര്യ (ഡൻ്റൽ ഹൈജീനിസ്റ്റ് ) എന്നിവർ ദന്ത സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

ചടങ്ങിൽ പ്രധാന അദ്ധ്യാപിക മിനി അധ്യക്ഷത വഹിച്ചു. സുകുമാരൻ, വിവേക്, ജെ.എച്ച്.ഐ സുരേഷ് ബാബു, കെ. ലോഹിതാക്ഷൻ, കെ.ശുഭ എന്നിവർ പങ്കെടുത്തു.