വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയെന്ന് തോന്നുന്നുണ്ടോ; പെരുവട്ടൂരിലിതാ വയോജനങ്ങളുടെ ഏകാന്തതയകറ്റാന്‍ പകല്‍വീട്


കൊയിലാണ്ടി: ഒറ്റപ്പെടലിന്റെ വിരസതകളില്‍ നിന്നും മാറി വയോജനങ്ങള്‍ക്ക് കൂട്ടുകൂടി ഇരിക്കാനും കഥ പറയാനും പെരുവട്ടൂരില്‍ പകല്‍വീട് ഒരുങ്ങി. മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കി വയോജന ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ പകല്‍വീട് ഒരുക്കിയിരിക്കുന്നത്.

പെരുവട്ടൂരിലെ മൂന്നു വാർഡുകൾ കേന്ദ്രീകരിച്ച് നഗരസഭ രൂപം കൊടുത്ത അക്ഷര വീട്ടിൽ (അംഗന്‍വാടി) നിർമ്മിച്ച പകൽ വീട് നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ‘പെരുവട്ടൂരില്‍ ഒരു പുസ്തകപ്പുര’ പദ്ധതിക്കും തുടക്കമായി.

നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.സുധാകരൻ പദ്ധതി വിശദീകരിച്ചു. ശശി കോട്ടിൽ, പി സുധാകരൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. കെ.എ ഇന്ദിര, ഇ.കെ അജിത്ത്, സി പ്രജില, നിജില പറവക്കൊടി, പി രത്നവല്ലി തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത് സ്വാഗതവും ഐസിഡി എസ് ഓഫീസർ ഷിബില നന്ദിയും പറഞ്ഞു.

Description: A day home has been prepared in Peruvattur to alleviate the loneliness of the elderly