ആള്‍ മറയില്ലാത്ത അമ്പതടിയിലേറെ താഴ്ച്ചയുള്ള കിണറില്‍ വീണ് പശു: സുരക്ഷിതമായി പുറത്തെടുത്ത് പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങള്‍
പേരാമ്പ്ര: കിണറില്‍ വീണ പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാ സേന. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കുട്ടോത്ത് പൂളയുളളതില്‍ അമ്മതിന്റെ പശുവാണ്
തൊട്ടടുത്തുള്ള പുളയുള്ളതില്‍ മൊയ്തി എന്ന ആളുടെ പറമ്പിലെ ആള്‍മറയില്ലാത്തതും നിറയെ വെള്ളമുള്ളതുമായ അമ്പതടി താഴ്ച്ചയുളള കിണറില്‍ വീണത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നിന്നും എത്തിയ അഗ്‌നി രക്ഷാ സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചുറ്റിലും ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്ന കിണറിലിറങ്ങി ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫിസര്‍ എന്‍.എം ലതീഷ് സാഹസികമായ് റസ്‌ക്യൂ നെറ്റിന്റെയും റോപ്പിന്റെയും സഹായത്തോടെ പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
എസ്.കെ റിതില്‍, ടി ബബീഷ്, കെ.അജേഷ്, മുരളീധരന്‍ എന്നിവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആള്‍മറയില്ലാത്ത കിണറുകള്‍ കാരണം ഇത്തരത്തിലുള്ള നിരവധി അപകടങ്ങളാണ് പേരാമ്പ്ര സ്റ്റേഷന്‍ പരിധിയില്‍ സംഭവിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.