പുല്ല് തിന്നുന്നതിനിടയിൽ ചെളിക്കുഴിയില്‍ വീണു; കൊയിലാണ്ടിയിൽ പശുവിനെ രക്ഷിച്ച് അഗ്നിരക്ഷാ സേന


കൊയിലാണ്ടി: കുഴിയില്‍ വീണ പശുവിനെ കൊയിലാണ്ടി അഗ്നിരക്ഷാ സേന രക്ഷിച്ചു. ഇന്ന് വൈകുന്നേരം കൊയിലാണ്ടി ബീവറേജ് റോഡിന് സമീപത്തായിരുന്നു സംഭവം. പുല്ല് തീറ്റിക്കാനായി ഉടമസ്ഥന്‍ പശുവിനെ പറമ്പില്‍ കെട്ടിയതായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പശു പറമ്പിലുള്ള വലിയ ചളിക്കുഴിയില്‍ വീഴുകയായിരുന്നു.

അതുവഴി പോയ ഓട്ടോക്കാരനാണ്‌ സംഭവം ആദ്യം കണ്ടത്. ഇയാള്‍ കൊയിലാണ്ടി അഗ്നിരക്ഷാ സേനയില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സേനാംഗങ്ങളെത്തി റെസ്‌ക്യൂ ഓസ് ഉപയോഗിച്ചാണ് പശുവിനെ മുകളിലെത്തിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും പങ്കാളികളായി.

കുഴിയില്‍ മൊത്തം ചളിയായതിനാല്‍ പശുവിന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിച്ചില്ല. വീഴ്ചയില്‍ പശുവിന്റെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. സ്‌റ്റേഷന്‍ ഓഫീസര്‍ പ്രദീപ്.കെ യുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. ജിനീഷ് കുമാര്‍, ഇർഷാദ് കെ, നിധിപ്രസാദ്, സിജിത് സി, നിധിൻരാജ്, ബാലൻ കെ.പി എന്നിവരാരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.