ക്യാന്‍സറും വൃക്കരോഗവും ബാധിച്ച മേപ്പയ്യൂര്‍ സ്വദേശികളായ ദമ്പതികള്‍ സുമനസ്സുകളുടെ ചികിത്സാ സഹായം തേടുന്നു


മേപ്പയ്യൂര്‍: വൃക്കരോഗവും ക്യാന്‍സറും ബാധിച്ച് ചികിത്സയിലുളള ദമ്പതികള്‍ സുമനസ്സുകളുടെ സഹായം തേടുന്നു. മേപ്പയ്യൂര്‍ കളരിക്കണ്ടി മുക്ക് നാണംപൊയില്‍ താമസിക്കും ഗിരിജ- ശശി ദമ്പതികളാണ് ചികിത്സാ സഹായം തേടുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് ഗിരിജയ്ക്ക് ക്യാന്‍സര്‍ സ്ഥരീകരിച്ചത്. എന്നാല്‍ അന്ന് ചികിത്സകള്‍ നടത്തി ഭേദമായെങ്കിലും പിന്നീട് വീണ്ടും ക്യാന്‍സര്‍ പിടിപെടുകയായിരുന്നു. ശശിയ്ക്ക് വൃക്കരോഗ സംബന്ധമായ ചികിത്സയും നടന്നുവരികയാണ്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ഗിരിജ. രോഗം ബാധിച്ച ശേഷം ജോലിയ്ക്ക് പോകാന്‍ സാധിച്ചിട്ടില്ല. പെയിന്റിംങ് തൊഴിലാളിയായിരുന്ന ശശിയുടെയും അവസ്ഥ ഇതുതന്നെ. ഇവര്‍ക്ക് മക്കളുമില്ല.

നിലവില്‍ നാട്ടുകാരുടെ സഹായോത്തോടെയാണ് ഇരുവരുടെയും ചികിത്സ മുന്നോട്ട് കൊണ്ടുപോയിരുന്നത്. തുടര്‍ ചികിത്സയ്ക്ക് ഇരുവര്‍ക്കുമായി 3 ലക്ഷത്തോളം രൂപയാണ് താല്‍ക്കാലികമായി കണക്കാക്കിയിരിക്കുന്നത്.

ഇവരെ സഹായിക്കുവാനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സഹായക്കുറി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ജൂണ്‍9 ന് കളരിക്കണ്ടിമുക്ക് ഒതയോത്തുമ്മാരത്ത് ഒ.എം രാജന്‍ മാസ്റ്ററുടെ വീട്ടില്‍വച്ചാണ് ജനകീയ സഹായക്കുറി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സുമനസ്സുകള്‍ അറിഞ്ഞ് സഹായം നല്‍കേണ്ടതാണ്. താഴെക്കൊടുത്തിരിക്കുന്ന ഗൂഗിള്‍ പേ നമ്പറില്‍ സഹായ ധനം അയയ്ക്കാവുന്നതാണ്. 9645099007, 7356401934 ശ്രീജീഷ്.