കോമത്തുകരയില്‍ ബൈക്കിന് പിറകില്‍ കാറിടിച്ച് കുറുവങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്ക് പരിക്ക്


കൊയിലാണ്ടി: ബൈക്കിനു പിറകില്‍ കാറിടിച്ച് കുറുവങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്ക് പരിക്ക്. ഇന്നലെ കോമത്തുകരയില്‍ വെച്ചായിരുന്നു അപകടം. കുറുവങ്ങാട് ശക്തി തിയേറ്റേഴ്‌സിനു സമീപം ദേവസ്വം കുനി ഡി.കെ.സുനില്‍ (51) ഭാര്യ ചേരിക്കുന്നുമ്മല്‍ സി.കെ.രജനി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കാറിനടിയിലായി. പരുക്കേറ്റവരെ നാട്ടുകാര്‍ കാറിനടിയില്‍ നിന്നും നാട്ടുകാര്‍ വലിച്ചെടുക്കുകയായിരുന്നു. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ശേഷം തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.