രാത്രിയിൽ ദമ്പതികളായി വീട്ടിലെത്തി ശുചിമുറി സൗകര്യം ആവശ്യപ്പെട്ടു, കത്തിക്കാട്ടി മാല പൊട്ടിച്ചു; കക്കട്ടിലെ വീട്ടിൽ കവർച്ചാശ്രമം


കക്കട്ടിൽ: രാത്രി വീട്ടിൽ വന്നു കയറിയ അപരിചിതയായ സ്ത്രീയും പുരുഷനും കത്തിക്കാട്ടി വീട്ടമ്മയുടെ സ്വർണ്ണമാല മോഷ്ടിക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി അമ്പലക്കുളങ്ങരയിലെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. അമ്പലകുളങ്ങര -നിട്ടൂർ റോഡിൽ കുറ്റിയിൽ ചന്ദ്രിയുടെ വീട്ടിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ബൈക്കിലെത്തിയ പുരുഷനും സ്ത്രിയുമെത്തി ബാത്ത് റൂം സൗകര്യത്തിന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ആ സമയത്ത് വീട്ടിൽ തനിച്ചായിരുന്ന ചന്ദ്രി ബൈക്കിലെത്തിയ സ്ത്രീക്ക് ബാത്ത്റൂം കാണിച്ച് കൊടുത്തപ്പോൾ നിങ്ങളും കൂടെ വരണമെന്ന് വീട്ടുടമയോട് ആവശ്യപ്പെടുകയും ഒന്നിച്ചു പോയ അവരെ ആയുധം കഴുത്തിൽ വെച്ച് ഭീഷണി പ്പെടുത്തി കൂടെ വന്ന പുരുഷൻ്റെ സഹായത്തോടെ വീട്ടുടമയുടെ കഴുത്തിലെ മാല പെട്ടിക്കുകയുമായിരുന്നു. ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ഇരുവരും ബൈക്കുമായി കടന്ന് കളഞ്ഞു. നഷ്ടപ്പെട്ട സ്വർണ്ണ ചെയിൻ പിന്നീട് തെരച്ചലിൽ കണ്ടെടുത്തു. പിടിവലിക്കിടെ മാല നിലത്ത് വീണുപോയതാണെന്ന് കരുതുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. Summary: A couple came home at night and demanded toilet facilities, broke the necklace with a knife; Robbery attempt at a house in Kakkat