ചോറോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുകളില്‍ നിന്നും കിണറ്റില്‍ വീണ് മരിച്ച നിര്‍മ്മാണ തൊഴിലാളിയെ തിരിച്ചറിഞ്ഞു


വടകര: ചോറോട് മുട്ടുങ്ങലിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്നും കിണറ്റിൽ വീണ് മരിച്ച ഇരിങ്ങൽ സ്വദേശിയെ തിരിച്ചറിഞ്ഞു. അറുവയിൽ മീത്തൽ ജയരാജൻ (52) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10മണിയോടെയാണ് അപകടം. മീത്തലങ്ങാടി മുട്ടുങ്ങൽ വെസ്റ്റ് ചക്കാലക്കണ്ടി റിയാസിന്റെ വീട്ടിലാണ് അപകടം നടന്നത്. വീടിന്റെ രണ്ടാം നിലയുടെ ചുമര് കെട്ടിക്കൊണ്ടിരിക്കെ കാൽവഴുതി ജയരാജൻ കിണറ്റിലേക്ക് വീഴുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന്‌ ഉടൻ തന്നെ വടകര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ജയരാജനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
അച്ഛൻ: പരേതനായ മാണിക്യരാജ്
അമ്മ: പരേതയായ രാജലക്ഷ്മി
ഭാര്യ: പത്മാവതി

മക്കൾ: മിഥുൻ രാജ്, മൈത്ര
മരുമകൻ: അഭിചന്ദ്ര
സഹോദരൻ: ഉണ്ണികൃഷ്ണൻ.