കോഴിക്കോട് കാർ തകർത്ത് 40 ലക്ഷം കവര്‍ന്നതായി പരാതി; പണച്ചാക്കുമായി കടന്നുകളഞ്ഞത് രണ്ടംഗ സംഘം
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് പണം കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഈസിന്‍റെ 40 ലക്ഷം രൂപയാണ് നഷ്ടമായത്. പണം കാർഡ്ബോർഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണു കാറില്‍ സൂക്ഷിച്ചിരുന്നത്.
റഈസിന്‍റെ ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്തുനിന്നു ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിരുന്നതാണെന്നാണ് റഈസ് പൊലീസിന് നല്‍കിയ മൊഴി. പണത്തിന്‍റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.
ബൈക്കിലെത്തിയ രണ്ടംഗ സംഘം പണച്ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: A complaint was filed that a car was broken into in Kozhikode and Rs 40 lakhs were stolen