കൊല്ലം ചിറയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി; കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ല


കൊയിലാണ്ടി: കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം വൈകുന്നേരം ചിറയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു.

ഇതിനിടെ പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി മുങ്ങിപ്പോവുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Description: A college student who took a bath with his friends in Kollam Chira is missing