ബൈക്കില്‍ നിന്ന് വീണ് കുറുവങ്ങാട് സ്വദേശിയായ വീട്ടമ്മ മരിച്ച കേസ്‌; 22.28 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി


കൊയിലാണ്ടി: ബൈക്കില്‍ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ച കേസില്‍ 22,28,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കൊയിലാണ്ടി അരിക്കുളം കുറുവങ്ങാട് കുഴിക്കാട് വി. ശാന്ത മരിച്ച കേസിലാണ് വിധി.

2019 ഒക്ടോബര്‍ 6ന് ആണ് കേസിനാസ്പദമായ സംഭവം. കുറുവങ്ങാട് നിന്നും കോതമംഗലത്തേക്ക് ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് മുന്‍വശത്ത് വച്ച് റോഡിലേക്ക് ശാന്ത തെറിച്ചു വീഴുകയായിരുന്നു.

നഷ്ടപരിഹാര തുക 9% പലിശയും കോടതി ചിലവും സഹിതം യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നല്‍കേണ്ടത്.