പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; അഴിയൂർ സ്വദേശിക്ക് എഴുപത്തി ആറര വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ


വടകര: പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അഴിയൂർ സ്വദേശിയെ എഴുപത്തി ആറര വർഷം തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. അഴിയൂർ തയ്യിൽ അഖിലേഷ്(36) നെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്.

ചോമ്പാല പോലീസാണ് പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയിൽ കേസ് എടുത്തത്. ഇൻസ്‌പെക്ടർ ബി കെ ഷിജുവിന്റെ നേതൃത്വത്തിൽ എസ് ഐ രാജേഷ്, സിപിഒ സി കെ ശാലിനി എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷന്റെ ഭാ​ഗത്ത് നിന്ന് 20 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകൾ കോടതി മുൻപാകെ ഹാജരാക്കി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.