ഉപരിപഠന സാധ്യതകളെ കുറിച്ചറിയാൻ മൂടാടിയിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി – പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യതകളെ സംബന്ധിച്ച് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെൻ്റ് ഓഫീസറായ രാജീവൻ, വി. ഡോ.സിജു കെ. ഡി എന്നിവർ ക്ലാസെടുത്തു.

പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയും കുടുബശ്രീ സ്നേഹിതഹെൽപ് ഡെസ്ക്കും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഖില എം.പി സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി ടി.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.