താമരശ്ശേരി ചുരത്തില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു


വൈത്തിരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒമ്പതാമത്തെ വളവില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം.

രണ്ടു പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ നിന്നും തീ ഉയരുന്നത് കണ്ടതോടെ ഇവര്‍ ഇറങ്ങി ഓടി. പിന്നാലെ കാര്‍ ആളിക്കത്തുകയായിരുന്നു.

കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കല്‍പറ്റയില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ്‌ തീ അണച്ചത്‌. അപകട കാരണം വ്യക്തമായിട്ടില്ല.