പെരിങ്ങത്തൂരിനു സമീപം തലശ്ശേരിറോഡില്‍ വാഹനാപകടം; കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിഞ്ഞു


Advertisement

നാദാപുരം: തലശ്ശേരിറോഡില്‍ പെരിങ്ങത്തൂരിനടുത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിഞ്ഞു. വെള്ളൂര്‍ സ്വദേശിയായ യുവാവ് പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു.

Advertisement

കായപ്പനച്ചി പഴയ പ്രവാസി തട്ടുകടയ്ക്ക് മുന്നില്‍ കണ്ണിയത്ത് ട്രേഡേഴ്സ് ഷോപ്പിനുസമീപം വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

Advertisement

വാഹനമോടിച്ച യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു. മറ്റാരും കാറില്‍ ഉണ്ടായിരുന്നില്ല. തിരക്കേറിയ ഈ റോഡില്‍ മറ്റു വാഹനങ്ങള്‍ അതേസമയം വരാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

Advertisement

ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.