ചെങ്ങോട്ടുകാവില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ചെങ്ങോട്ടുകാവ് ഹൈവേയില്‍ വച്ച് ലോറിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാര്‍ താലൂക്ക് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എത്തിച്ചു.

കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മിനിലോറിയുടെ ഡീസല്‍ ടാങ്കിന് ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണുളളത്. കാറില്‍ അഞ്ച് ആളുകളാണ് ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തെത്തി റോഡില്‍ പരന്നൊഴുകിയ ഓയിലും ഡീസലും വെള്ളം ഉപയോഗിച്ച്  മാറ്റി. എസ്.എഫ്.ആര്‍.ഒ ഇന്‍ചാര്‍ജ് ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ നിധിപ്രസാദ് ഇ.എം ന്റെ നേതൃത്തത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ സിജിത്ത് സി, ബബീഷ് പിഎം, സനല്‍ രാജ് കെ.എം, മനോജ് പി.വി, ഹോം ഗാര്‍ഡ് ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.