ദേശീയപാതയില്‍ മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്


വടകര: ദേശീയപാതയില്‍ മുക്കാളിയില്‍ വാഹനാപകടം. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പുലര്‍ച്ചെ 6.30ഓടെ മുക്കാളിയ്ക്കും ബ്ലോക്ക് ഓഫീസിനും ഇടയില്‍ പഴയ എഇഒ ഓഫീസിനടുത്താണ് അപകടം നടന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Description: A car and a lorry collided on Mukkali, Two people were seriously injured