ചെങ്ങോട്ട്കാവില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു
ചെങ്ങോട്ട്കാവ് : ചെങ്ങോട്ട്കാവില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജീസസ് ഹൗസില്‍ ജീവരാഗ് മരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയാണ് അപകടം നടന്നത്.
കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിക്രാന്ത് ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ അതേ ബസില്‍ തന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.10 ഓടെയാണ് മരണപ്പെട്ടത്.
Also Read
ചെങ്ങോട്ടുകാവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്
അച്ഛന്‍: പരേതനായ കാര്യാവില്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍.
അമ്മ: സുശീല.
ഭാര്യ: ജസ്‌ന.
മക്കള്‍: ജീവ്‌ന, ജഗത്ചന്ദ്ര ജീവന്‍.
സഹോദരന്‍: ജിതേന്ദുകുമാര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
Summary: a-bus-and-a-bike-collided-in-chengotkavi-a-native-of-chengotkav-who-was-undergoing-treatment-died.