ചേമഞ്ചേരിയില്‍ ആളൊഴിഞ്ഞ വീടിന്റെ കിണറ്റില്‍ വീണ് പോത്ത് കുടുങ്ങി; അതിസാഹസികമായി പുറത്തെത്തിച്ച് കൊയിലാണ്ടി അഗ്നിരക്ഷാസേന
ചേമഞ്ചേരി: ചേമഞ്ചേരിയില്‍ ആളൊഴിഞ്ഞ വീടിന്റെ കിണറ്റില്‍ അകപ്പെട്ട പോത്തിനെ രക്ഷപ്പെടുത്തി. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തി പോത്തിനെ കൗ ഹോസ് ഉപയോഗിച്ച് കെട്ട് നാട്ടുകാരുടെ കൂടെ സഹായത്തോടെ പുറത്തേക്ക് എടുക്കുകയായിരുന്നു.
ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. ചേമഞ്ചേരി തൂവക്കോട് കീറക്കാട് ഹൗസില്‍ സത്യന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ കിണറ്റിലാണ് പോത്ത് വീണത്. ആള്‍മറയും പടവും ഇല്ലാത്ത കിണറായതിനാല്‍ കിണറ്റില്‍ ഇറങ്ങുകയെന്നത് ഏറെ പ്രയാസകരമായിരുന്നു. ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ അനൂപ് എന്‍.പിയാണ് അതിസാഹസികമായി കിണറ്റില്‍ ഇറങ്ങിയത്.
റിംഗ് ഇട്ട കിണറായതിനാല്‍ പോത്ത് അതില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കഴുത്തറ്റം വള്ളത്തില്‍ നെറ്റില്‍ ഇറങ്ങി ഏറെ പ്രയാസപ്പെട്ടാണ് അതിനെ കെട്ടിയത്. കൊയിലാണ്ടി നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ മജീദിന്റെ നേതൃത്വത്തില്‍ എഫ്.ആര്.ഒമാരായ ഹേമന്ത് ബി, നിധിപ്രസാദ് ഇ.എം, അരുണ്‍.എസ്, സനല്‍രാജ്, റഷീദ് കെ.പി, നിതിന്‍രാജ്, ഹോംഗാര്‍ഡുമാരായ രാജേഷ് കെ.പി, പ്രദീപ്.സി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.