കോക്കല്ലൂരില്‍ കിണറ്റില്‍ വീണ് പോത്ത് കുടുങ്ങി; രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാസേന


കൊയിലാണ്ടി: അബദ്ധത്തില്‍ കിണറ്റില്‍ വീണ പോത്തിന് രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാ സേന. കോക്കല്ലൂര്‍ ചാത്തോത്ത് ഹൗസില്‍ ഹരിദാസിന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് ഇന്ന് വൈകുന്നേരം 4മണിയോടെ മൂന്ന് വയസ് പ്രായമുള്ള പോത്ത് വീണത്.

എട്ട് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ അബദ്ധത്തില്‍ പോത്ത് വീഴുകയായിരുന്നു. ഹരിദാസിന്റെ അയല്‍വാസിയുടേതാണ് പോത്ത്‌. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നു അഗ്നിരക്ഷാസോന സ്ഥലത്തെത്തി പോത്തിനെ കരയ്ക്ക് എത്തിച്ചു.

എഎസ്ടിഒ പ്രമോദ് പി.കെ യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് എന്‍.പി, ഗ്രേഡ് എഎസ്ടിഒ മജീദ് എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വി.കെ, ബബീഷ് പി.എം, ഷാജു കെ, ഹോംഗാർഡ് ഓംപ്രകാശ് എന്നിവരുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.