ബേപ്പൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വച്ച് നഷ്ടമായി


Advertisement

കൊയിലാണ്ടി: ബേപ്പൂര്‍ സ്വദേശിയുടെ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡുമടക്കം വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടമായി. ഇന്ന് രാവിലെ കണ്ണൂരിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

Advertisement

രാവിലെ 6.50നും 7മണിക്കും ഇടയില്‍ കൊയിലാണ്ടി സിറ്റി പള്ളിക്ക് സമീപത്തെ ബില്‍ഡിങ്ങില്‍ ചായ കുടിക്കാന്‍ കയറിയിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടമായത് മനസിലായത്.

Advertisement

പേഴ്‌സില്‍ ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, 2 ഡെബിറ്റ് കാര്‍ഡ് (ഫെഡറല്‍ ബാങ്ക്) എന്നിവയാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 80863 86009 ഈ നമ്പറില്‍ വിവരം അറിയിക്കേണ്ടതാണ്‌.

Advertisement

Description: A beypore native lost his wallet containing valuable documents