വിലകൂടിയ തൊപ്പികളും അത്തറുകളും അടങ്ങിയ ബാഗ് കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: യാത്രയ്ക്കിടെ കാസര്‍ഗോഡ് സ്വദേശിയുടെ വിലകൂടിയ തൊപ്പികളും അത്തറുകളും അടങ്ങിയ ബാഗ് കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. മലപ്പുറത്ത് നിന്നും കാസര്‍ഗോഡേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് കഴിഞ്ഞ ശനിയാഴ്ച മുനീര്‍ ഹാഷിമി എന്ന യുവാവിന്റെ ബാഗ് നഷ്ടമായത്.

ഉസ്താദിനെ കൊണ്ടുവാരാനായി കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയ മുനീര്‍ മലപ്പുറത്ത് നിന്നാണ് ഏതാണ്ട് 5000ത്തോളം വില വരുന്ന അത്തറുകളും തൊപ്പികളും വാങ്ങിയത്.

യാത്രയ്ക്കിടെ ഉച്ചയ്ക്ക്‌ കൊയിലാണ്ടി മസ്ജിദുല്‍ കബീറില്‍ കയറിയിരുന്നു. മസ്ജിദില്‍ കയറുമ്പോള്‍ ബാഗ് കാറിലുണ്ടായിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോള്‍ ബാഗ് ശ്രദ്ധിച്ചില്ല, വീട്ടിലെത്തി കാറിലുണ്ടായിരുന്നു ബാഗുകള്‍ എടുത്ത് വെക്കുമ്പോഴാണ് തൊപ്പിയും അത്തറുകളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്.

കൊയിലാണ്ടിയില്‍ വണ്ടി നിര്‍ത്തിയപ്പോഴാകാം ബാഗ് നഷ്ടപ്പെട്ടത് എന്നാണ് പരാതിക്കാരന്‍ പറയുന്നത്. ബാഗ് കണ്ടു കിട്ടുന്നവര്‍ 8606430633 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കേണ്ടതാണ്.