വടകര അഴിയൂർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന് പരാതി


വടകര: വടകരയിൽ യുവതിയെ കാണാനില്ലെന്ന് പരാതി. അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം പടിഞ്ഞാറെ അത്താണിക്കൽ ആതിരയെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. ഇരുപത്തിനാലു വയസ്സാണ്.

രതീശന്റെയും അജിതയുടെയും മകളായ ആതിരയെ ഇന്നു രാവിലെ മുതലാണ് കാണാതായത്. ചോമ്പാല പോലീസിലാണ് പരാതി നൽകിയത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:: 9562902307, 9961720746.