കുറ്റ്യാടി ദേവര്‍കോവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു; അപകടം ബന്ധുവീട്ടില്‍ എത്തിയപ്പോള്‍
വടകര: കുറ്റ്യാടി ദേവര്‍കോവില്‍ കിഴക്കോട്ടില്‍ താഴെ പുഴയില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. വടയം നടുപ്പൊയില്‍ സ്വദേശിയായ മുഹമ്മദ് എടക്കാട്ട്കണ്ടിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
പുഴയില്‍ കുളിക്കുന്നതിനിടെ ചുഴിയില്‍ അകപ്പെട്ടുപോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവര്‍കോവിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കുട്ടി. മൃതദേഹം കുറ്റ്യാടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.