കോഴിക്കോട് കൊളത്തറയിൽ പതിനഞ്ച് വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു


കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കൊളത്തറ പൂവങ്ങല്‍ സ്വദേശി സംഗീത് ആണ് മരിച്ചത്. പതിനഞ്ച് വയസ്സായിരുന്നു.

കൊളത്തറ റഹ്മാന്‍ ബസാര്‍ അരീക്കുളത്തിലാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. സംഗീതിന് നീന്തലറിയില്ലായിരുന്നു. കുളത്തില്‍ മുങ്ങിത്താഴുന്നതു കണ്ട ഉടനെ തന്നെ നാട്ടുകാർ ഓടി കൂടുകയും വിദ്യാർത്ഥിയെ പുറത്തെത്തിക്കുകയും ചെയ്തു. പെട്ടന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചെറുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സംഗീത്. സതീഷ് കുമാർ – സിന്ധു ദമ്പതികളുടെ മകനാണ്.