ആവളയിൽ പത്തുവയസുകാരൻ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ


പേരാമ്പ്ര: ആവളയിൽ വിദ്യാർത്ഥിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവോട്ട് കുന്നത്ത് മീത്തൽ ബഷീറിൻ്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. പത്ത് വയസാണ്.

കുളുമുറിയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Summary: A 10-year-old boy hanged himself in the bathroom in Avala