ആവളയിലെ പത്തുവയസുകാരന്റെ മരണം; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


പേരാമ്പ്ര: ആവളയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ച സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ വൈകുന്നേരമാണ് മുഹമ്മദ് ബഷീറിനെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. സംഭവത്തില്‍ സഹപാഠികള്‍, അധ്യാപകര്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ആവള പെരിഞ്ചേരിക്കടവില്‍ ചെറുവോട്ട് കുന്നത്ത് ബഷീറിന്റെ മകന്‍ മുഹമ്മദിനെയാണ് ഇന്നലെ കുളിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ മേപ്പയൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഉമ്മ: ഷെരീഫ. മുഹസിന, ഷിഫാന, ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.

ഏഷ്യാനെറ്റ് ന്യൂസാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യ്തത്.

summary: a-10-year-old boy died by hanging himself, according to the postmortem report