ദേശീയപാത നിര്‍മ്മാണം; അശാസ്ത്രീയ നിര്‍മ്മാണ പ്രവൃത്തിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് സി.പി.ഐ.എം പയ്യോളി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റി


Advertisement

പയ്യോളി: സി.പി.ഐ.എം പയ്യോളി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പയ്യോളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുക,ജനങ്ങളുടെ യാത്ര ദുരിതത്തിന് അറുതി വരുത്തുക,കരാര്‍ കമ്പനിയുടെ അശാസ്ത്രീയ റോഡ് നിര്‍മ്മാണ പ്രവൃത്തി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ ത്തിയായിരുന്നു സമരം.

Advertisement

സിപിഐ എം ഏരിയ സെക്രട്ടറി എം.പി ഷിബു ഉദ്ഘാടനം ചെയ്തു. സൗത്ത് ലോക്കല്‍ സെക്രട്ടറി പി.വി മനോജന്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. അരവിന്ദാക്ഷന്‍, പി.എം വേണുഗോപാലന്‍, വി.ടി ഉഷ, കെ.ടി ലിഖേഷ്, രാജന്‍ പടിക്കല്‍ എന്നിവര്‍ സംസാരിച്ചു. നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എന്‍.സി മുസ്തഫ സ്വാഗതം പറഞ്ഞു.

Advertisement
Advertisement