കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്പനയും സംഘടിപ്പിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്പനയും സംഘടിപ്പിച്ചു. ഹരിതം കേരളം കര്‍ഷക സമിതിയുടെ സഹകരണത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സബ്‌സിഡി ലഭിക്കുന്നതിനാവിശ്യമായ സൗജന്യ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്.


പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, വാര്‍ഡ് മെമ്പര്‍ ബിന്ദു സജി, ബിനിഷ ദിനേശന്‍, എ.ഡി.സി മെമ്പര്‍ പി പി വിശ്വന്‍, ബാബു കൂനം തടത്തില്‍, കൃഷി ഓഫീസര്‍ രശ്മ സജിത്ത് എന്നിവര്‍ പങ്കെടുത്തു.