കനത്ത മഴ; കോതമംഗലം തച്ചംവള്ളി താഴെ വീടുകളില്‍ വെള്ളം കയറി


കൊയിലാണ്ടി: നഗരസഭയിലെ മണമല്‍, കോതമംഗലം, നടേലക്കണ്ടി എന്നീ വാര്‍ഡുകളിലെ വിവിധയിടങ്ങളില്‍ വെള്ളം കയറി.  ,31, 32 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന തച്ചംവെള്ളി താഴെ കോളനിക്കകത്തും , കാട്ടുവയല്‍ എന്നിവിടങ്ങളിലുമാണ് രണ്ട് ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ വെള്ളം കയറിയിരിക്കുന്നത്.

തച്ചംവള്ളി താഴെ കോളനിയിലെ നാല് വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. നിലവില്‍ 30 വീടുകളോളം ഉള്ള പ്രദേശത്ത് 15 ഓളം വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. നടേലക്കണ്ടി ഭാഗത്തെ സൂത്രംകാട്ടില്‍, കാട്ടുവയല്‍ എന്നിവിടങ്ങളിലെ പന്ത്രണോടളം വീടുകള്‍ വെള്ളപ്പൊക്ക ഭീ,ണി നേരിടുന്നുണ്ട്.

വായനാരി തോടിന് ഭിത്തിയില്ലാത്തതിനാലാണ് മഴക്കാലത്ത് ഈ പ്രദേശത്തെ വീടുകളില്‍ മുഴുവന്‍ വെള്ളം കയറുന്നതെന്ന് വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നഗരസഞ്ചയ ഫണ്ടില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ വായനാരി തോട് സംരക്ഷണത്തിന് വകയിരുത്തുകയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കരാര്‍ എടുക്കുകയും ചെയ്തിടട്ുണ്ടെന്നും എന്നാല്‍ തോടിന്റെ അതിര്‍ത്ഥി നിര്‍ണയിക്കുന്നതിലെ സാങ്കേതികത്വമാണ് കാരാറു പണി തുടങ്ങാന്‍ വൈകുന്നതെന്ന് കരാറുകാരന്‍ അറിയിച്ചിരുന്നു. എന്നാല്‍ മഴ തുടങ്ങിയതാതു കാരണം പണി തുടങ്ങാന്‍ കഴിഞ്ഞില്ലെന്നും ഈ മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍ പണി തുടങ്ങി പൂര്‍ത്തീകരിക്കുമെന്ന് കരാറുകാര്‍ അറിയിച്ചതായും കൗണ്‍സിലര്‍മാരായ ദൃശ്യ പറഞ്ഞു.


വെള്ളം കയറിയ പ്രദേശങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് , വില്ലേജ് ഓഫീസര്‍ ദിനേശന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, ദൃശ്യ എം, ലളിത.എ എന്നിവര്‍ സന്ദര്‍ശിച്ചു. നിലവിലെ സാഹചര്യത്തില്‍ ചെയര്‍പേഴ്‌സന്റ നിര്‍ദ്ദേശ പ്രകാരം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും വില്ലേജ് ഓഫീസര്‍ ഉറപ്പുനല്‍കി. മഴ കനക്കുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.