കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസ്സം


Advertisement

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരങ്ങള്‍ കടപുഴകി വീണു. ഇന്ന് രാവിലെ 6.30 തോടെയാണ് സംഭവം. രണ്ട് സ്ഥലങ്ങളിലായാണ് വലിയ മരങ്ങള്‍ റോഡിലേയ്ക്ക് വീണിരിക്കുന്നത്.

Advertisement

ഓട്ടോ നിര്‍ത്തിയിടുന്ന സ്ഥലത്തെ മരം റോഡിലേയ്ക്ക് ചാഞ്ഞ് നില്‍ക്കുകയാണ്. സമീപത്ത് തന്നെയായി വലിയ മരം റോഡിന് കുറുകെ വീണ് ഇതിലൂടെയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. നിലവില്‍ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Advertisement

Advertisement