ചേലിയയില്‍ മുപ്പതടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന


ചെങ്ങോട്ട്കാവ്: ചേലിയയില്‍ കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 12.30 തോടെയാണ് സംഭവം. ചെങ്ങോട്ടുകാവ് ചേലിയ ഹാജി മുക്കിലെ ഉദ്ദേശം മുപ്പതടിയോളം താഴ്ചയും വെള്ളവും ഉള്ള കിണറ്റിലാണ് വീണത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സേന എത്തുമ്പോള്‍ ഇയാള്‍ കിണറ്റിലേയ്ക്ക് താഴ്ത്തിയ്ട്ടിരുന്ന കയറില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.


സ്റ്റേഷന്‍ ഓഫീസര്‍ സികെ മുരളീധരന്റെ നേതൃത്തത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാം, എ.എസ്.ടി.ഓ (എം)ജനാര്‍ദ്ദനന്‍, ജൂനിയര്‍ എ.എസ്.ടി.ഒ മജീദ് എം, എഫ്.ആര്‍.ഓ മാരായ ജിനീഷ് കുമാര്‍, ഇര്‍ഷാദ് പി.കെ, ഷിജു ടി.പി, അനൂപ് എന്‍.പി, ഷാജു, ഹോംഗാര്‍ഡ്മാരായ ബാലന്‍ ടി.പി, രാജീവ് വി.ടി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.