പന്തീരാങ്കാവില്‍ വെച്ച് കൊയിലാണ്ടി സ്വദേശിയുടെ ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് അപകടം


കോഴിക്കോട്: പന്തീരാങ്കാവില്‍ വെച്ച് കൊയിലാണ്ടി സ്വദേശിയുടെ ഓട്ടോയ്ക്ക് മുകളില്‍ മരം വീണു. ഇന്ന് 8.45 ഓടെയാണ് സംഭവം. പന്തീരാങ്കാവ് കൈമ്പാലത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

പെരുമണ്ണ ഭാഗത്ത് നിന്ന് പന്തീരാങ്കാവ് വഴി മാങ്കാവ് ഭാഗത്തേയ്ക്ക് വരുമ്പോള്‍ കൈമ്പത്ത് വെച്ചാണ് ഓട്ടോയുടെ മുകളിലേയ്ക്ക് മരം വീഴുന്നത്. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഹാരിഫിന്റെ ഓട്ടോയ്ക്ക് മുകളിലാണ് മരം വീണത്. ഓട്ടോയുടെ ഗ്ലാസ് പൊട്ടിവീണ് ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.

ഓട്ടോയില്‍ ഡ്രൈവറെക്കൂടാതെ മറ്റ് യാത്രക്കാര്‍ ഇല്ലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സം നേരിട്ടു. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി വാഹനഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.