കനത്ത മഴ; നെല്ല്യാടി കടവില്‍ മരം പൊട്ടി റോഡിലേയ്ക്ക് വീണു


കൊയിലാണ്ടി: കനത്ത മഴയിലും കാറ്റിലും നെല്ലിയാടി കടവില്‍ മരം പൊട്ടി വീണു.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്ത് കനത്ത മഴപെയ്തിരുന്നു. മരം പൊട്ടി റോഡിലേയ്ക്ക് വീണതിനെ തുടര്‍ന്ന് അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി മരം റോഡില്‍ നിന്നും മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ മുരളീധരന്‍ സി.കെ, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് ബി.കെ, ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍ മാരായ പി.കെ റിനീഷ്, വി പി രജീഷ്, വി.കെ ബിനീഷ്, ബബീഷ് പി.എം, ശ്രീരാഗ് എം.വി, സനല്‍രാജ് കെ.എം, ഹോം ഗാര്‍ഡ് കെ.പി രാജേഷ് എന്നിവര്‍ പങ്കെടുത്തു.