ഗണപതി ഹോമവും വിശേഷാല്‍ പൂജകളും; മരളൂര്‍ രാമര്‍ വീട്ടില്‍ പരദേവതാ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു


Advertisement

കൊയിലാണ്ടി: മരളൂര്‍ രാമര്‍ വീട്ടില്‍ പരദേവതാക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂര്‍ഖന്‍ മഠത്തില്‍ നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ചടങ്ങ് നടന്നത്.

Advertisement

ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, കലശം, ഭഗവതി സേവ, ഗുളികന് പന്തം തെളിയിക്കല്‍ എന്നിവ നടന്നു. ക്ഷേത്ര സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ മരളൂര്‍, ചെമ്പ്ര ഗംഗാധരന്‍, മേക്ക നാരി ഗംഗാധരന്‍ നായര്‍, കെ.എം.ഉല്ലാസ്, ആര്‍.വി.വിബിന്‍, ചെമ്പ്ര പ്രേമന്‍, എന്നിവരടക്കം നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

Advertisement
Advertisement