ഉള്ളിയേരി നവധ്വനി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു


Advertisement

ഉള്ളിയേരി: നവധ്വനി സാംസ്‌കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു, യുഎസ്എസ്, എന്‍എംഎംഎസ്‌ തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എ.കെ.ജി.വില്ലയിൽ (കരിങ്ങറ്റിക്കോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം) നടന്ന പരിപാടി ഉളളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Advertisement

നിജീഷ് പി.എം സ്വാഗതവും നിവേദ് നടുക്കണ്ടി അദ്ധ്യക്ഷതയും വഹിച്ചു. പരിപാടിയില്‍ യുവതലമുറയെ സ്വാധീനിക്കുന്ന അപകടകരമായ സാമൂഹികമായ തിന്മയെ സംബന്ധിച്ച് രംഗീഷ് കടവത്ത് ക്ലാസ് നയിച്ചു. ബിജു ചെറുവാട്ട് ആശംസയും ഷൈജു മീത്തലെ ചാലിൽ നന്ദിയും രേഖപ്പെടുത്തി.

Advertisement
Advertisement